1. പരാക്രമശാലിയെങ്കിലും വേശ്യാപുത്രന്‍ ആയിരുന്നവന്‍?
ഗിലെയാദ്യനായ യിഫ്താഹ് (11:1)
2. യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടുപാര്‍ത്ത സ്ഥലം ?
തോബ് ദേശം (11:4)
3. യഹോവയ്ക്ക് നേര്‍ന്ന നേര്‍ച്ച പ്രകാരം സ്വന്തം മകളെ ഹോമയാഗമായി അര്‍പ്പിച്ചവന്‍ ?
യിഫ്താഹ് (11:31 , 34 , 39)
4. യിഫ്താഹിന്റെ ന്യായപാലന കാലം ?
ആറു സംവത്സരം (12:7)
5. യിഫ്താഹിനു ശേഷം ഏഴ് സംവത്സരം ന്യായപാലകന്‍ ആയവന്‍ ?
ഇബ്‌സാന്‍ (12:8)
6. അഗ്നിജ്വാല യാഗപീഠത്തിന്മേല്‍ നിന്നു ആകാശത്തിലേക്ക് പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന്‍ യാഗപീഠത്തിന്റെ ജ്വാലയോടുകൂടി കയറിപ്പോയത് ആരുടെ മുന്നില്‍ വച്ചാണ് ?
മനോഹയുടേയും ഭാര്യ്യയുടേയും മുന്നില്‍ വച്ച് (13:19-20)
7. ശിംശോന്റെ പിതാവ് ?
മനോഹ (13:24)
8. യഹോവയുടെ ആത്മാവ് ശിംശോനെ ഉദ്യമിപ്പിച്ച്ത്തുടങ്ങിയത് എവിടെവച്ച് ?
സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനില്‍ വച്ചു.
9. ശിംശോന്റെ ജനനം .
ന്യാധിപന്മാര്‍ 9
10. ബാലസിംഹത്തെ ആട്ടിന്‍കുട്ടിയെപ്പോലെ കീറിക്കളഞ്ഞവന്‍ ?
ശിംശോന്‍ ( 14:6)
11. ശിംശോന്റെ ഭാര്യയേയും അവളുടെ അപ്പനേയും തീയിലിട്ട് ചുട്ടുകളഞ്ഞതാര് ?
ഫെലിസ്ത്യര്‍ (15:6)
12. തന്റെ ഭാര്യയേയും അവളുടെ അപ്പനേയും കൊന്നതിന് പ്രതികാരം ചെയ്തതിനുശേഷം ശിംശോന്‍ പാര്‍ത്തത് എവിടെ ?
ഏതാംപാറയുടെ ഗഹ്വരത്തില്‍ (15:7)
13. കഴുതയുടെ പച്ചത്താടിയെല്ലുകൊണ്ട് ആയിരം പേരെ കൊന്നവന്‍ ?
ശിംശോന്‍ (15:15)
14. ശിംശോനുവേണ്ടി ദൈവം ഒരു കുഴി പിളരുമാറാക്കി അതില്‍ നിന്നു വെള്ളം പുറപ്പെടുവിച്ച സ്ഥലം ?
ഏന്‍-ഹക്കോരേ (ലേഹി) (15:19)
15. ശിംശോന്‍ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു എത്ര സംവത്സരം ന്യായപാലനം ചെയ്തു ?
20 സംവത്സരം (15:20)
2 comments:
ബൈബിളിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ മനോഹരമായ ഒരു പോസ്റ്റ്
നിങ്ങളുടെ ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
സസ്നേഹം
അനിത
http://junctionkerala.com
യിഫ്താഹ്യം യഹോവയുടെ സന്നിധിയിൽ തന്റെ കാര്യങ്ങൾ പറഞ്ഞ സ്ഥലം എവിടെയാണ്
Post a Comment