1. യഹോവയുടെ പെട്ടകവുമായി യിസ്രായേള്‍ മക്കള്‍ യെരിഹോം പട്ടണത്തെ ചുറ്റിയ ദിവസം?
ഏഴുദിവസം (6:4)
2. ഏഴാം ദിവസം യഹോവയുടെ പെട്ടകവുമായി യിസ്രായേല്‍ മക്കള്‍ യെരിഹോം പട്ടണം ചുറ്റിയത് എത്ര പ്രാവിശ്യം ?
ഏഴ് (6:15)
3. യിസ്രായേല്‍ മക്കള്‍ പിടിച്ചെടുത്ത യെരിഹോം പട്ടണത്തില്‍ ജീവനോടെ അവശേഷിപ്പിച്ചതാരെ?
രാഹാബിനേയും അവളുടെ അപ്പനേയും അമ്മയെയും സഹോദരന്മാരെയും (6:23)
4. യെരിഹോം പട്ടണത്തില്‍ നിന്ന് ശപഥാര്‍പ്പിത വസ്തുവില്‍ചിലത് എടൂത്തതാര് ? യെഹൂദാഗോത്രത്തില്‍ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കര്‍മ്മിയുടെ മകന്‍ ആഖാന്‍ (7:2)
5. ഹായി പട്ടണക്കാര്‍ കൊന്ന യിസ്രായേല്‍ മക്കളുടെ എണ്ണം ?
മുപ്പത്താറോളം (8:5)
6. ആഖാന്‍ എടൂത്ത ശപഥാര്‍പ്പിത വസ്തുക്കള്‍ ഏവ?
വിശേഷ്യമായൊരു ബാബിലോന്യ മേലങ്കി, 200 ശേക്കല്‍ വെള്ളി, 50 ശേക്കല്‍ തൂക്കമുള്ള ഒരു പൊന്‍ കട്ടി (8:21)
7. ആഖാനയും അവനുള്ള സകലത്തെയും കല്ലെറിഞ്ഞ് തീയില്‍ ഇട്ട് ചുട്ടുകളഞ്ഞ സ്ഥലം?
ആഖോര്‍ താഴ്വര (8:24,25)
8. പതിയിരുപ്പുകാര്‍ ഹായി പട്ടണം പിടിച്ചടക്കാനായി യഹോവയുടെ കല്പന പ്രകാരം യോശുവ ചെയ്തത് എന്ത്?
യോശുവ തന്റെ കൈയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്ത്. (8:18,26)
9. കൊല്ലപ്പെട്ട ഹായിപട്ടണക്കാര്‍ ?
പന്തീരായിരം പേര്‍ (8:25)
10. യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് യാഗപീഠം പണിതത് എവിടെ ?
ഏബാല്‍ പര്‍വ്വതത്തില്‍ (8:30)
11. സഭയ്ക്കും യഹോവ തിരഞ്ഞെടുക്കൂന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിനും വേണ്ടി വിറകു കീറുന്നവരും വെള്ളം കോരുന്നവരുമായി നിയമിക്കപെട്ടവര്‍?
ഗിബെയോന്‍ നിവാസികള്‍ (9)
12. അഞ്ചു അമോര്‍യ്യ രാജാക്കന്മാര്‍ ആരെല്ലാം?
യെരുശലേം രാജാവു , ഹെബ്രോന്‍ രാജാവു , യര്‍മ്മൂത്ത് രാജാവു , ലാഖീശ് രാജാവു , എഗ്ലൊന്‍ രാജാവു (10:5)
13. അമോര്‍യ്യ രാജാക്കന്മാരുടെ പടജനത്തെ കല്ലുമഴയാല്‍ സംഹരിച്ചതെവിടെ?
ബേത്ത്-ഹോരോന്‍ ഇറക്കത്തില്‍വെച്ചു അസേക്കവരെ (10:10)
14. യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ദിവസം?
യഹോവ അമോര്‍യ്യരെ യിസ്രായേല്‍ മക്കളുടെ കൈയ്യില്‍ ഏല്പിച്ചു കൊടുത്ത ദിവസം (10:14,12)
15. യഹോവ ഏത് മനുഷ്യന്റെ വാക്കാണ് കേട്ട് അനുസരിച്ചത് ?
യോശുവ (10:13)
16. സൂര്യന്‍ ആകാശ മദ്ധ്യേ ഒരു ദിവസം മുഴുവന്‍ അസ്തമിക്കാതെ നിന്ന ദിവസം?
യഹോവ അമോര്‍യ്യരെ യിസ്രായേല്‍ മക്കളുടെ കൈയ്യില്‍ ഏല്പിച്ചു കൊടുത്ത ദിവസം (10:13,12)
17. അമോര്‍യ്യ രാജാക്കന്മാര്‍ ഒളിച്ചതെവിടെ ?
മക്കേദയിലെ ഗുഹയില്‍ (10:16)
No comments:
Post a Comment