1. പുരോഹിതന്റെ മകള്‍ ദുര്‍ന്നടപ്പു ചെയ്തു തന്നത്താന്‍ അശുദ്ധിയാക്കിയാലുള്ള ശിക്ഷ ?
അവളെ തീയില്‍ ഇട്ടു ചുട്ടുകളയണം (21:9)
2. ഒരുത്തന്‍ അബദ്ധവശാല്‍ വിശുദ്ധസാധനം ഭക്ഷിച്ചാല്‍ അവന്‍ ചെയ്യേണ്ടത് എന്ത് ?
വിശുദ്ധസാധനം അഞ്ചില്‍ ഒരംശവും കൂട്ടി പുരോഹിതനു കൊടുക്കണം (22:14)
3. പെസഹ ആചരിക്കുന്നതെന്ന് ?
ഒന്നാം മാസം പതിന്നാലാം തീയ്യതി സന്ധ്യാസമയത്തു. (23:5)
4. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ എന്ന് ?
ഒന്നാം മാസം പതിനഞ്ചാം തീയതി (23:6)
5. കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗവുമുള്ള സ്വസ്ഥ ദിവസവും ആയിരിക്കുന്ന ദിവസം ?
ഏഴാം മാസം ഒന്നാം തീയതി (23:24)
6. പാപപരിഹാര ദിവസം എന്ന് ?
ഏഴാം മാസം പത്താം തീയ്യതി (23:27)
7. കൂടാരപ്പെരുന്നാള്‍ എന്ന് ?
ഏഴാം മാസം പതിനഞ്ചാം തീയതി മുതല്‍ ഏഴുദിവസം (23:34)
8. ഭൂമിയുടെ ഫലം ശേഖരിച്ചതിനുശേഷമുള്ള ഉത്സവം എന്ന് ?
ഏഴാം മാസം പതിനഞ്ചാം തീയതി മുതല്‍ ഏഴുദിവസം (23:39)
9. വിശുദ്ധ സഭായോഗം വിളിച്ചു കൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങളും ദിവസവും ഏത് ? പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന്റെ ഏഴാം ദിവസം (23:8)
വിളവെടുക്കുമ്പോള്‍ നീരാജനത്തിന്റെ കറ്റകൊണ്ടുവന്ന ദിവസം മുതലുള്ള അമ്പതാം ദിവസം (23:21)
പാപപരിഹാര ദിവസം (23:27)
കൂടാരപ്പെരുന്നാളിന്റെ ഒന്നാം ദിവസവും എട്ടാം ദിവസവും (23:36)
10. അന്ത്യ സഭായോഗം എന്ന് ?
കൂടാരപ്പെരുന്നാളിന്റെ എട്ടാംദിവസം (23:36)
ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment