1. യിസ്രായേല്‍ ജനം മേവാബ്യദേവന്മാരെ നമസ്‌കരിച്ചു തുടങ്ങിയതെന്ന് ?
ശിത്തീമില്‍ പാര്‍ക്കുമ്പോള്‍ (25:1)
2. പുരോഹിതനായ എലെയാസരിന്റെ മകന്‍ ?
ഫിനെഹാസ് (25:7)
3. യിസ്രായേല്‍ ബാല്‍പെയോരിനോടു ചേര്‍ന്നതുമൂലം യഹോവ വരുത്തിയ ബാധയില്‍ മരിച്ചവര്‍ ?
ഇരുപത്തുനാലായിരം (25:9)
4. യഹോവയുടെ ക്രോധം യിസ്രായേല്‍ മക്കളെ വിട്ടുപോകുമാറാാക്കിയവന്‍ ? എങ്ങനെ ?
ഫിനെഹാസ് (25:12) , 25:1-8
5. യഹോവ തന്റെ സമാധാന നിയമം കൊടുത്തതാര്‍ക്ക് ?
ഫിനെഹാസിന് (25:12)
6. ഫിനെഹാസ് അന്തപുരത്തില്‍ വച്ച് കുന്തം കൊണ്ട് ഉദരം തുളച്ചത് ആരുടെ ?
സിമ്രി എന്ന യിസ്രായേല്യന്റെയും കൊസ്ബി എന്ന മിദ്യാന്യ സ്ത്രിയുടെയും (25:14-15)
7. യിസ്രായേല്‍ മക്കളുടെ സര്‍വ്വ സഭയുടേയും 20 വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള വരുടെ എണ്ണം എടുത്തത് എവിടെ വച്ച് ?
യെരിഹോവിന്റെ സമീപത്തു യോര്‍ദ്ദാനരികെയുള്ള മോവാബ് സംഭൂമിയില്‍ വെച്ചു (26:3)
8. യിസ്രായേല്‍ മക്കളുടെ രണ്ടാമത്തെ ജനസംഖ്യാകണക്കെടുപ്പ് എവിടെ വച്ച് ?
യെരിഹോവിന്റെ സമീപത്തു യോര്‍ദ്ദാനരികെയുള്ള മോവാബ് സംഭൂമിയില്‍ വെച്ചു (26:3) [ഒന്നാമത്തേത് :: സംഖ്യ (1:2)]
9. രണ്ടാമത്തെ ജനസംഖ്യാകണക്കെടുപ്പില്‍ എണ്ണപ്പെട്ടവര്‍ ?
6,01,730 (26:51) ഒന്നാമത്തെ കണക്കെടുപ്പില്‍ എണ്ണപ്പെട്ടവര്‍ 603550 (സംഖ്യാ 1:46) ]
10. മോശയുടെ മാതാപിതാക്കളെക്കുറിച്ച് പറയുന്ന വേദഭാഗങ്ങള്‍ ?
സംഖ്യ 26 : 59-60 ,
പുറപ്പാട് 6:20
[യാക്കൊബിന്റെ മകനായ ലേവിയുടെ മകനായിരുന്നു കെഹാത്ത്. ലേവിക്ക് മിസ്രയീം ദേശത്ത് വച്ച് ജനിച്ച മകളാണ് യോഖേബേദ്. കെഹാത്തിന്റെ മകനാണ് അമ്രാം. അമ്രാം ഭാര്യയായി സ്വീകരിച്ചത് അപ്പന്റെ സഹോദരിയായ യോഖേബേദിനെ ]
11. സീനായ് മരുഭൂമിയില്‍ വെച്ച് മോശെയും അഹഓന്‍ പുരോഹിതനും യിസ്രായേല്‍ മക്കളെ എണ്ണിയപ്പോഴും , മോവാബ് സമഭൂമിയില്‍ വച്ച് മോശയും എലിയാസരും എണ്ണിയപ്പോഴും ഉള്‍പ്പെട്ടിരുന്നവര്‍ ആരൊക്കെ ?
യെഫുന്നയുടെ മകന്‍ കാലേബും , നൂന്റെ മകന്‍ യോശുവയും (26:25)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment