1. യിസ്രായേല്‍ മക്കള്‍ തങ്ങളുടെ യാത്രപുറപ്പെടുന്നത് എപ്പോഴാണ് ?
സാക്ഷ്യംകൂടാരമെന്ന തിരുനിവാസത്തിന്മേല്‍ നിന്നു മേഘം പൊങ്ങുമ്പോള്‍ (9:17)
2. സഭയെ വിളിച്ചു കൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതുകാന്‍തക്കവണ്ണം യഹോവ മോസയ്ക്ക് നല്‍കിയ നിര്‍ദ്ദേശം എന്ത് ?
വെള്ളികൊണ്ടുള്ള രണ്ട് കാഹളം ഉണ്ടാക്കുക (10:1)
3. യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാരെ തന്റെ അടുക്കല്‍ കൂട്ടാന്‍ എന്ത് ചെയ്യാനാണ് ദൈവം മോശയോട് പറഞ്ഞത് ?
ഒരു കാഹളം മാത്രം ഊതുക(10:4)
4. കാഹളം ഊതുന്നതാര് ?
അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ (10:8)
5. യിസ്രായേല്‍ മക്കള്‍ സീനായ് മരുഭൂമിയില്‍ നിന്ന് യാത്രപുറപ്പെട്ടത് എന്ന് ?
രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തീയ്യതി (10:11-12)
6. വിശുദ്ധസാധനങ്ങള്‍ ചുമക്കുന്നവര്‍ ?
കെഹാത്യര്‍ (10:21)
7. “ഞങ്ങളെ (യിസ്രായേല്‍ മക്കളെ) വിട്ടുപോകരുതേ; മരുഭൂമിയില്‍ ഞങ്ങള്‍ പാളയം ഇറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ങങ്ങള്‍ക്കു കണ്ണായിരിക്കും.” എന്ന് മോശ പറഞ്ഞത് ആരോട് ?
മോശയുടെ അമ്മായപ്പനായ രെയുവേല്‍ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടു (10:29,31)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment