Monday, November 30, 2009
പുറപ്പാടു 34 , 35 , 36 , 37
മോശ (34:1)
2. മോശ പൊട്ടിച്ചുകളഞ്ഞ കല്പലകകള്ക്കു പകരം രണ്ടാമത് കല്പലകകള് യഹോവ എഴുതിയപ്പോള്‍ എത്രദിവസമാണ് സീനായ് മലയില്‍ യഹോവയോടുകൂടി മോശ ആയിരുന്നത് ?
നാല്പതു പകലും നാല്പതുരാവും (34:28)
3. ‘പത്തുകല്പനകള്’ എന്നുള്ള വിശേഷ്ണം ആദ്യമായി സൂചിപ്പിക്കുന്നത് എവിടെ ?
പുറപ്പാടു (34:28)
4. യഹോവയുടെ അടുത്ത് നിന്ന് ഇറങ്ങിവന്നപ്പോള്‍ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചതാരുടെ ?
മോശയുടെ (34:29)
5. തങ്ങളുടെ വാസസ്ഥലങ്ങളില്‍ ഏതുദിവസം തീ കത്തിക്കരുതെന്നാണ് യഹോവ യിസ്രായേല്‍ മക്കളോട് കല്പിച്ചത് ?
ശബ്ബത്ത് നാളില്‍ / ഏഴാം ദിവസം (35:3)
6. എത്ര മൂടുശീലകൊണ്ടാണ് തിരുനിവാസം ഉണ്ടാക്കിയത് ?
പത്തു (36:8)
7. തിരുനിവാസം ഉണ്ടാക്കാന്‍ ഉപയോഗിച്ച മൂടുശീലയുടെ അളവ് ?
ഇരുപത്തെട്ടു മുഴം നീളം നാലുമുഴം വീതി (36:9)
8. എത്ര മൂടുശീലകള്‍ കൊണ്ടാണ് തിരുനിവാസത്തിന്മേലുള്ള മൂടുവിരി ഉണ്ടാക്കിയത് ? പതിനൊന്ന് (36:14)
9. തിരുനിവാസത്തിന്മേലുള്ള മൂടുവിരി ഉണ്ടാക്കിയതെന്തുകൊണ്ട് ?
കോലാട്ടുരോമം കൊണ്ട് (36:14)
10. തിരുനിവാസത്തിന്മേലുള്ള മൂടുവിരി ഉണ്ടാക്കാന്‍ ഉപയോഗിച്ച മൂടുശീലയുടെ അളവ് ? മുപ്പതുമുഴം നീളം നാലു മുഴം വീതി (36:15)
11. കൂടാരത്തിനുള്ള പുറമൂടി ഉണ്ടാക്കിയതെന്തുകൊണ്ട് ?
ചുവപ്പിച്ച ആട്ടുകൊറ്റത്തോല്കൊണ്ടും തഹശുതോല്‍കൊണ്ടും (36;19)
12. ഖദിരമരംകൊണ്ട് പെട്ടകം , മേശ , ധൂപപീഠം ഉണ്ടാക്കിയവന് ?
ബെസലേല്‍ (37:1 , 10 , 25 )
13. നിലവിളക്കിലുള്ള പുഷ്പപുടങ്ങള്‍ ഏത് പൂവ് പോലെയുള്ളതായിരുന്നു?
ബദാം പൂവ് (37:19,20)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
Friday, November 27, 2009
പുറപ്പാടു 31 , 32 , 33
യെഹൂദാഗോത്രത്തില്‍ ഹൂരിന്റെ മകനായ ഊരിയുടെ മകന് ബെസലേല്‍ (31:1)
2. സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും കൃപാസനവും കൂടാരത്തിലെ ഉപകരണങ്ങളും പുരോഹിതവസ്ത്രങ്ങളും ഉണ്ടാക്കാന്‍ യഹോവ തിരഞ്ഞെടുത്തതാരെ ?
ബെസലേല്‍ (31:1) , ഒഹൊലിയാബ് (31:6) [31:1-11]
3. ശബ്ബത്ത് നാളില്‍ വേലചെയ്യുന്നവനുള്ള ശിക്ഷ ?
മരണശിക്ഷ (31:15)
4. എന്താണ് സാക്ഷ്യപലക?
ദൈവത്തിന്റെ വിരല്‍കൊണ്ടു എഴുതിയ കല്പലകകളാണ് സാക്ഷ്യപലക. രണ്ട് സാക്ഷ്യ പലകകളാണ് യഹോവ മോസയ്ക്ക് നല്‍കിയത്.(31:18) . മോശ യിസ്രാ യേല്‍ മക്കള്‍ക്ക് ഉപദേശിക്കേണ്ട ന്യായപ്രമാണവും കല്പനകളും ആയിരുന്നു അതിന്റെ ഉള്ളടക്കം (24:12) . പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു. (24:15)
5. എവിടെവച്ചാണ് യഹോവ മോശയ്ക്ക് സാക്ഷ്യപലക നല്‍കിയത് ?
സീനായിപര്‍വ്വതത്തില്‍ (31:18)
6. മോശ പര്‍വ്വതത്തില്‍ നിന്ന് ഇറങ്ങിവരാന്‍ താമസിച്ചപ്പോള്‍ തങ്ങളുടെ മുന്നില്‍ നടക്കേ ണ്ടതിനു യിസ്രായേല്‍ മക്കള്‍ ഉണ്ടാക്കിയ ദൈവം ?
പൊന്നുകൊണ്ടുള്ള കാളക്കുട്ടി (32:1-6)
7. സാക്ഷ്യപലകയുടെ പണിയും എഴുത്തും ആരുടേത് ആയിരുന്നു?
ദൈവത്തിന്റെ (32:16)
8. സാക്ഷ്യപലക എറിഞ്ഞുപൊട്ടിച്ചു കളഞ്ഞതാര് ?
മോശ(32:19)
9. യഹോവയോട് പാപം ചെയ്യുന്നവന്റെ പേര് എവിടെനിന്നാണ് മായിച്ചു കളയുന്നത്?
യഹോവയുടെ പുസ്തകത്തില്‍ നിന്ന് (32:32-33)
10. എവിടെമുതലാണ് (എന്നുമുതലാണ്) യിസ്രായേല്‍മക്കള്‍ ആഭരണം ധരിക്കാതിരുന്ന ത് ?
ഹോരേബ് പര്‍വ്വതം മുതല്‍ (33:6)
11. സമാഗമനകൂടാരം മോശ സ്ഥാപിച്ചതെവിടെ ?
പാളയത്തിനു പുറത്തു (33:7)
12. മോശ സമാഗമനകൂടാരത്തില്‍ കടക്കുമ്പോള്‍ കൂടാരവാതില്ക്കള് നില്ക്കുന്നതെന്ത് ? മേഘസ്തംഭം (33:10)
13. ഒരുത്തന് തന്റെ സ്നേഹിതനോട് സംസാരിക്കുന്നതുപോലെ അഭിമുഖമായി യഹോവ സംസാരിച്ചതാരോട് ?
മോശയോട് (33:11)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
Thursday, November 26, 2009
പുറപ്പാടു 26 , 27 , 28 , 29 , 30
എന്തുകൊണ്ടാവണമെന്നാണ് യഹോവ പറഞ്ഞത് ?
കോലാട്ടുരോമം കൊണ്ട് (26:7)
2. വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും വേര്‍തിരിക്കുന്നതെന്ത് ?
തിരശ്ശീല (26:33)
3. കൃപാസനത്തിന്റെ സ്ഥാനം എവിടെ ?
അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപെട്ടകത്തിന് മീതെ (26:34)
4. യാഗപീഠം ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ട മരം ?
ഖദിരമരം (27:1)
5. സമാഗമനകൂടാരത്തിലെ വിളക്കുകത്തിക്കാന്‍ ഉപയോഗിക്കേണ്ടതെന്ത് ?
ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ (27:20-21)
6. തനിക്കു പുരോഹിത ശുശ്രൂഷചെയ്യാന്‍ ദൈവം തിരഞ്ഞെടുത്തതാരെ?
അഹരോനെയും അവന്റെ പുത്രന്മാരെയും (28:1)
7. പൌരോഹിത്യം നിത്യാവകാശമായവര് ?
അഹരോനും പുത്രന്മാരും (29:9)
8. സമാഗമനകൂടാരത്തിലെ യാഗപീഠത്തില്‍ അര്‍പ്പിക്കുന്ന യാഗങ്ങള്‍ ?
പാപയാഗം (29:15) , ഹോമയാഗം (29:18) , ദഹനായാഗം (29:25) ,
സമാധാനയാഗം (29:28) , പാനീയയാഗം (29:40)
9. ധൂപപീഠം ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ട മരം ?
ഖദിരമരം (30:1)
10. വിശുദ്ധമായ അഭിഷേക തൈലം ഉണ്ടാക്കേണ്ടതെങ്ങനെ ?
അഞ്ഞൂറുശേക്കെല് അയഞ്ഞ മൂരും അതില്‍ പാതി ഇരുന്നൂറ്റമ്പത് ശേക്കെല്‍ സുഗന്ധലവംഗവും അഞ്ഞൂറ് ശേക്കെല്‍ വഴനത്തൊലിയും ഒരു ഹീന്‍ ഒലിവെണ്ണയും എടുത്തു തൈലക്കാരന്റെ വിദ്യപ്രകാരം ചേര്‍ത്താണ് അഭിഷേക തൈലം ഉണ്ടാക്കേണ്ടത് (30:23-26)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
പുറപ്പാടു 24 , 25
മോശ , അഹരോന് , നാദാബ് , അബീഹൂം , യിസ്രായേല്‍ മൂപ്പന്മാരില് എഴുപതുപേര്‍ (24:1)
2. യിസ്രായേലിന്റെ ദൈവത്തെ കണ്ടവര്‍ ?
മോശ , അഹരോന് , നാദാബ് , അബീഹൂം , യിസ്രായേല്‍ മൂപ്പന്മാരില് എഴുപതുപേര്‍ (24:9-10)
3. ദൈവത്തിന്റെ പാദങ്ങള്‍ക്ക് താഴെ എങ്ങനെയായിരുന്നു ?
ദൈവത്തിന്റെ പാദങ്ങള്‍ക്ക് കീഴെ നീലക്കല്ലു പടുത്തതളം പോലെയും ആകാശ ത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു (24:10)
4. ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങള്‍ കഴിച്ചവര്‍ ?
മോശ , അഹരോന് , നാദാബ് , അബീഹൂം , യിസ്രായേല്‍ മൂപ്പന്മാരില് എഴുപതുപേര്‍ (24:11)
5. മോശയുടെ ശുശ്രൂഷക്കാരന് ?
യോശുവ (24:13)
6. യഹോവയുടെ തേജസ്സിന്റെ കാഴ്ച എങ്ങനെയുള്ളതാണന്നാണ് യിസ്രായേല്‍ മക്കള്‍ക്ക് തോന്നിയത് ?
പര്‍വ്വതത്തിന്റെ മുകളില്‍ കത്തുന്ന തീ പോലെ (24:17)
7. മോശ എത്ര ദിവസമാണ് സീനായ് പര്‍വ്വതത്തില്‍ ആയിരുന്നത് ?
നാല്പതു പകലും നാല്പതു രാവും (24:18)
8. ആരോട് വഴിപാട് വാങ്ങണം എന്നാണ് യഹോവ പറഞ്ഞത് ?
നല്ല മനസ്സോടെ തരുന്ന ഏവനോടും (25:2)
9. എന്തിനുവേണ്ടിയാണ് വിശുദ്ധ മന്ദിരം ഉണ്ടാക്കേണ്ടത് ?
യഹോവ യിസ്രായേല്‍ മക്കളുടെ നടുവില്‍ വസിപ്പാന്‍ (25:8)
10. യിസ്രായേല്‍ മക്കളോട് വാങ്ങാവുന്ന വഴിപാടുകള്‍ ?
പൊന്നു , വെള്ളി , താമ്രം , നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പു നൂല് , പഞ്ഞി നൂല് , കോലാട്ടുരോമം , ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ , തഹശു തോല് , ഖദിരമരം , വിളക്കിനു എണ്ണ , അഭിഷേക തൈലത്തിനും പരിമളധൂപത്തിനും സുഗന്ധവര്‍ഗ്ഗം , ഏഫോദിന്നും മാര്പദക്കത്തിനും പതിപ്പാന് ഗോമേദകക്കല്ലു , രത്നങ്ങള്‍ (25:3-7)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
Wednesday, November 25, 2009
പുറപ്പാടു 21 , 22 , 23
ഏഴാം സംവത്സരത്തില്‍ (21:1)
2. ഏതെല്ലാം കുറ്റങ്ങള്‍ ചെയ്യുന്നവനാണ് / ആരക്കെയാണ് മരണശിക്ഷ അനുഭവിക്കേ ണ്ടത് ?
1. ഒരു മനുഷ്യനെ അടിച്ചു കൊല്ലുന്നവന് (21:12)
2. അപ്പനയോ അമ്മയെയോ അടിക്കുന്നവന് (21:15)
3. ഒരുത്തന് ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്ക്കുകയോ അവന്റെ കൈവശം അവനെ കണ്ടുപിടിക്കുകയോ ചെയ്താല്‍ (21:16)
4. അപ്പനയോ അമ്മയെയോ ശപിക്കുന്നവന് (21:17)
5. ഒരു കാള രണ്ടാമതും ഒരു പുരുഷനയോ സ്ത്രിയെയോ കുത്തിക്കൊന്നാല്‍ കാളയുടെ ഉടമസ്ഥന് (21:28-31)
6. ക്ഷുദ്രക്കാരത്തിയെ (22:18)
7. മൃഗത്തോടുകൂടി ശയിക്കുന്നവനെ (22:19)
3. മോഷ്ണത്തിനുള്ള ശിക്ഷ / പ്രതിക്രിയ എന്ത് ?
ഒരുത്തന് ഒരു കാളയെയോ ഒരു ആടിനയോ മോഷ്ടിച്ചു അറക്കുകയോ വില്ക്കുകയോ ചെയ്താല്‍ അവന് ഒരു കാക്കെക്കു അഞ്ചു കാളെയെയും ഒരു ആടിനു നാലു ആടിനെയും പകരം കൊടുക്കണം (22: 1-2)
4. ഏത് കുറ്റത്തിനാണ് രക്തപാതകം ഇല്ലാത്തത് ?
കള്ളന് വീടു മുറിക്കുമ്പോള്‍ പിടിക്കാപ്പെട്ടു അടികൊണ്ടൂ മരിച്ചുപോയാല്‍ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല. എന്നാല്‍ അത് നേരം വെളുത്തശേഷമാകുന്നു എങ്കില്‍ രക്തപാതകം ഉണ്ട്. (22:23)
5. ഏത് കുറ്റം ചെയ്യുന്നവരെയാണ് താന്‍ വാള് കൊണ്ടു കൊല്ലും എന്ന് യഹോവ പറയുന്നത് ?
വിധവയെയും അനാഥനെയും വല്ല പ്രകാരത്തിലും ക്ലേശിപ്പിക്കുന്നവനെ (22:22-24)
6.പണം വായ്പ കൊടുത്താല്‍ ആരുടെ കൈയ്യില്‍ നിന്നാണ് പലിശ വാങ്ങാന്‍ പാടില്ലാത്തത് ?
ദരിദ്രന്റെ കൈയ്യില്‍ നിന്ന് (22:25)
7. എന്ത് മാംസം ആണ് തിന്നാന്‍ പാടില്ലാത്തത് ?
കാട്ടു മൃഗം കടിച്ചു കീറിയ മാംസം (22:31)
8. സമ്മാനം വാങ്ങാന്‍ പാടില്ലാത്തത് എന്തുകൊണ്ട് ?
സമ്മാനം കാഴ്ചയുക്ക്കവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചു കളയുകയും ചെയ്യുന്നതുകൊണ്ടു (23:8)
9. വര്‍ഷത്തില്‍ എത്ര പ്രാവിശ്യമാണ് യഹോവയ്ക്ക് ഉത്സവം ആചരിക്കേണ്ടത് ?
മൂന്ന് (23:14)
10. ഏതൊക്കെ പെരുന്നാളുകള്‍ / ഉത്സവങ്ങള്‍ ആചരിക്കാനാണ് യഹോവ പറയുന്നത് ?
1. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (23:15)
2. വയലില്‍ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തു പെരുന്നാള്‍ (23:16) 3. കായ്കനി പെരുന്നാള്‍ (23:16)
11. കായ്കനി പെരുന്നാള്‍ ആചരിക്കുന്നതെപ്പോള്‍ ?
ആണ്ടറുതിയില് വയലില്‍ നിന്നു വേലയുടെ ഫലം കൂട്ടിത്തീരുമ്പോള് (23:16)
12. യിസ്രായേല്‍ മക്കളുടെ മുന്നില്‍ നിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളയുവാന്‍ യഹോവ യിസ്രായേല്‍ മക്കള്‍ക്കു മുമ്പായി എന്താണ് അയക്കുന്നത് ?
കടുന്നലിനെ (23:28)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
Tuesday, November 24, 2009
പുറപ്പാടു 18, 19, 20
1. മിസ്രയിമില്‍ നിന്നു പുറപ്പെട്ട മോശയെ കാണാന്‍ അവന്റെ അമ്മായപ്പനും ഭാര്യയും മക്കളും വന്നത് എവിടെ ?
രെഫീദീമില്‍ ദൈവത്തിന്റെ പര്വ്വതത്തിങ്കല് ( 18:5)
2. രഫീദീമില് ദൈവത്തിനു ഹോമവും ഹനനയാഗവും കഴിച്ചതാര് ?
മോശയുടെ അമ്മായപ്പനായ യിത്രോവ് (18:12)
3. യിസ്രായേല്‍ മക്കള്‍ക്ക് ന്യായം വിധിച്ച് നല്‍കിയതാര് ?
മോശ (18:13)
4. ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും യിസ്രായേല്‍ മക്കളെ അറിയച്ചതാര് ?
മോശ (18:16)
5. ആരുടെ വാക്കു കേട്ടിട്ടാണ് മോശ യിസ്രായേല്‍ മക്കള്‍ക്ക് അധിപതിമാരെ തിരഞ്ഞെടുത്ത് തലവന്മാരാക്കിയത് ?
യിത്രോവിന്റെ (18:24)
6. യിസ്രായേല്‍ മക്കള്‍ സീനായ് മരുഭൂമിയില്‍ എത്തിയതെന്ന് ?
മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ടതിന്റെ മൂന്നാം മാസത്തില്‍ (19:1)
7. യഹോവ സീനായ് പര്‍വ്വതത്തില്‍ ഇറങ്ങിയത് എങ്ങനെ ?
തീയില്‍ (19:18)
8. യഹോവ സീനായ് പര്‍വ്വതത്തില്‍ ഇറങ്ങിയത് എവിടെ ?
സീനായ് പര്‍വ്വതത്തില്‍ പര്വ്വതത്തീന്റെ കൊടുമുടിയില്‍ (19:20)
9. യഹോവ ശബ്ബത്ത് നാളിനെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചിരിക്കുന്നത് എന്തുകൊണ്ട് ?
ആറുദിവസം കൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കയും ഉണ്ടാക്കി , എഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചിരിക്കുന്നു. (20:11)
10. സീനായ് പര്‍വ്വതത്തില്‍ ഇറങ്ങിയ ദൈവം അരുളിചെയ്ത വചനങ്ങള്‍ ?
1. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു (20:3)
2. ഒരു വിഗ്രഹവും ഉണ്ടാക്കരുതു (20:4)
3. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു ( 20:7)
4. ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക (20:8)
5. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക (20:12)
6. കുല ചെയ്യരുതു (20:13)
7. വ്യഭിചാരം ചെയ്യരുതു (20:14)
8. മോഷ്ടിക്കരുതു (20:15)
9. കൂട്ടുകാരന്റെ നേരെ കള്ള സാക്ഷ്യം പറയരുതു (20:16)
10. കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു (20:17)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
പുറപ്പാടു 16 , 17
സീന്‍ മരുഭൂമി (16:1)
2. യിസ്രായേല്‍ മക്കളുടെ സംഘം മോശയ്ക്കും അഹരോനും വിരോധമായി ആദ്യമായി പിറുപിറുത്തത് എവിടെ വച്ച് ?
സീന്‍ മരുഭൂമിയില്‍ വച്ച് (16:2)
3. ശബ്ബത്താചരണത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം ?
പുറപ്പാടു 16:28
4. യിസ്രായേല്‍ മക്കള്‍ക്ക് മരുഭൂമിയില്‍ ഭക്ഷിപ്പാന്‍ യഹോവ നല്കിയ ആഹാരം ?
മന്നാ (16:31)
5. മന്നാ എങ്ങനെയുള്ളതായിരുന്നു ?
അതു കൊത്തമ്പാലാരിപോലയും വെള്ളനിറമുള്ളതും തേന്‍ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു. (16:31)
6. യിസ്രായേല്‍ മക്കള്‍ക്ക് മരുഭൂമിയില്‍ ഭക്ഷിപ്പാന്‍ യഹോവ കൊടുത്ത ആഹാരം തലമുറകള്‍ കാണേണ്ടതിനു ഒരു ഇടങ്ങഴി മന്ന സൂക്ഷിച്ചുവെച്ചെതെവിടെ ?
സാക്ഷ്യ സന്നിധിയില്‍ (16:34)
7. എത്ര വര്‍ഷമാണ് യിസ്രായേല്‍ മക്കള്‍ മന്ന ഭക്ഷിച്ചത് ?
നാല്പതു സംവത്സരം (16:35)
8. സീന്‍ മരുഭൂമിയില്‍ നിന്ന് പുറപ്പെട്ട യിസ്രായേല്‍ മക്കള്‍ പാളയമിറങ്ങിയത് എവിടെ ?
രെഫീദീമില്‍ (17:1)
9. യിസ്രായേല്‍ മക്കള്‍ വെള്ളം കിട്ടാതെ മോശയോട് കലഹിച്ചതെവിടെ?
രെഫീദീമില്‍ (17:1-2)
10. മോശ പാറയില്‍ അടിച്ചപ്പോള്‍ വെള്ളം പുറപ്പെട്ട സ്ഥലം ?
മസ്സാ (പരീക്ഷ) / മെരീബ (കലഹം) (17:7)
11. യിസ്രായേല്‍ മക്കളുടെ പ്രയാണകാലത്തെ ആദ്യയുദ്ധം ?
രെഫീദീമില്‍ വഛ്കു അമാലേക് വന്നു ചെയ്ത യുദ്ധം (17:7)
12. അമാലെക്കിനോട് യിസ്രായേല്‍ മക്കള്‍ യുദ്ധം ചെയ്തത് ആരുടെ നേതൃത്വത്തില്‍ ?
യോശുവയുടെ (17:19)
13. അമാലേക്കിനോട് യുദ്ധം ചെയ്യാനുള്ളവരെ തിരഞ്ഞെടുത്തതാര് ?
യോശുവ (17:9)
14. മോശയുടെ കൈ താങ്ങി നിര്‍ത്തിയവര്‍ ?
അഹരോനും ഹൂരും (17:12)
15. മോശ യാഗ പീഠം പണിതു അതിനു നല്കിയ പേര് ?
യഹോവ നിസ്സി (യഹോവ എന്റെ കൊടി ) (17:15)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
Saturday, November 21, 2009
പുറപ്പാടു 13 , 14 , 15
ആബീബ് മാസം (13:3 , 13:5 , 12:2-3)
2. യിസ്രായേല്‍ മക്കളെ ഫെലിസ്ത്യരുടെ ദേശത്തുകൂടി കൊണ്ടുപോകാതെ ചെങ്കടലിനരി കെയുള്ള മരുഭൂമിയില്‍ കൂടി ചുറ്റി നടത്തിയതിന് കാരണം ?
ഫെലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴി അടുത്തതു എന്നു വരികലും ജനം യുദ്ധം കാണു മ്പോള്‍ പക്ഷേ അനുതപിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോകുമെന്നുവെച്ചു ദൈവം അവരെ ഫെലിസ്ത്യരുടെ ദേശത്തുകൂടി കൊണ്ടുപോയില്ല. (13:17-18)
3. യിസ്രായേല്‍ മക്കള്‍ക്ക് പകലും രാവും യാത്ര ചെയ്വാന് അവര്‍ക്ക് വഴികാണിച്ചതാര് ? യഹോവ (13:21)
4. രാത്രിയില്‍ യിസ്രായേല്‍ മക്കള്‍ക്ക് വെളിച്ചം നല്‍കിയത് ?
അഗ്നിസ്തംഭം (13:21)
5. യഹോവ യിസ്രായേല്‍ മക്കള്‍ക്ക് വഴികാണിച്ചതെങ്ങനെ ?
പകല്‍ മേഘസ്തംഭത്തിലും , അവര്‍ക്കു വെളിച്ചം കൊടുക്കേണ്ടതിനു രാത്രി അഗ്നിസ്തംഭത്തീലും യഹോവ അവര്‍ക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. (13:21)
6. ഫറവോന്റെ സൈന്യം യിസ്രായേല്‍ മക്കളോട് അടുത്ത സ്ഥലം ?
കടല്ക്കരയില് (ചെങ്കടല്‍) ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിനു അരികെ (14:9)
7. കടലിന്മേല്‍ കൈ നീട്ടി കടലിനെ വിഭജിച്ചവന്‍ ?
മോശ (14:16,22)
8. രാത്രിമുഴുവന്‍ മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മില്‍ അടുക്കാതവണ്ണം അവയുടെ മദ്ധ്യേ വന്നത് എന്ത് ?
മേഘസ്തംഭം [ യിസ്രായേല്‍ മക്കളുടെ മുന്നില്‍ നിന്നിരുന്ന മേഘസ്തംഭം യിസ്രായേല്‍ മക്കളുടെ പിമ്പില്‍ വന്നു നിന്നു (14:20) ]
9. യിസ്രായേല്‍ ജനം യഹോവയെ ഭയപ്പെട്ടു യഹോവയിലും അവന്റെ ദാസനായ മോശയിലും വിശ്വസിക്കാന്‍ കാരണം?
യഹോവ മിസ്രയീമ്യരില്‍ ചെയ്ത മഹാപ്രവൃത്തി ( ചെങ്കടലിനെ പൂര്‍വ്വ സ്ഥിതിയി ലാക്കി ഫറവോന്റെ സൈന്യത്തെയെല്ലാം ചെങ്കടലില്‍ മുക്കി കളഞ്ഞത് ) യിസ്രായേല്യര്‍ കണ്ടതുകൊണ്ട് (14:31)
10. അഹരോന്റെ സഹോദരി ?
മിര്‍യ്യാം (15:20)
11. വേദപുസ്തകത്തില്‍ പേര് പറഞ്ഞിരിക്കുന്ന ആദ്യ പ്രവാചകി ?
മിര്‍യ്യാം (15:20)
12. ചെങ്കടലില്‍ നിന്ന് യാത്ര തുടര്‍ന്ന യിസ്രായേല്‍ മക്കള്‍ വെള്ളം കിട്ടാതെ മൂന്നു ദിവസം സഞ്ചരിച്ച മരുഭൂമി ?
ശൂര് മരുഭൂമി (15:22)
13. വെള്ളത്തിന് കൈപ്പുള്ളതുകൊണ്ട് വെള്ളം കുടിക്കാനാവാതിരുന്ന സ്ഥലം ?
മാറാ (15:23)
14. പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്ന സ്ഥലം ?
ഏലീം (15:27)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
Friday, November 20, 2009
പുറപ്പാടു 11 , 12
മോശ (11:3)
2. മോശയും അഹരോനും ഫറവോന്റെ മുമ്പാകെ ചെയ്ത അത്ഭുതങ്ങള്‍ ?
1. അഹരോന്റെ വടി നിലത്തിട്ടപ്പോള്‍ സര്‍പ്പം ആയത് (7:10)
2. വടി ഓങ്ങി അടിച്ച് വെള്ളത്തെ രക്തമാക്കി (7:20)
3. അഹരോന് മിസ്രായിമിലെ വെള്ളങ്ങളിന്മേല് കൈ നീട്ടിയപ്പോള്‍ തവള കയരി മിസ്രയിം ദേശത്തെ മൂടി (8:6)
4. അഹരോന് വടിയോടുകൂടി കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചപ്പോള്‍ പൊടി പേന്‍ ആയിതീര്‍ന്നു. (8:17)
5. നായീച്ച (8:22)
6. മിസ്രയീമ്യരുടെ മൃഗങ്ങള്‍ക്കുണ്ടായ മരണം (9:3,6)
7. മോശ വെണ്‍നീര്‍ ആകാശത്തേക്ക് വിതറിയപ്പോള്‍ അത് പുണ്ണായി പൊങ്ങുന്ന പരുവായി തീര്‍ന്നു. (9:10)
8. മോശ തന്റെ വടി ആകാശഠേക്ക് നീട്ടിയപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു (9:23)
9. മോശ തന്റെ വടി മിസ്രയിം ദേശത്തിന്മേല്‍ നീട്ടിയപ്പോള്‍ പകലും രാത്രിയും അടിച്ച കിഴക്കന്‍ കാറ്റ് പ്രഭാതമായപ്പോള്‍ വെട്ടിക്കിളിയെ കൊണ്ടുവന്നു. (10:13)
10. മോശ കൈ ആകാശത്തേക്ക് നീട്ടിയപ്പോള്‍ മിസ്രയിംദേശത്തൊക്കയും മൂന്ന് ദിവസത്തേക്ക് കൂരിരുട്ട് ഉണ്ടായി (10:22)
3. റമസേസില്‍ നിന്നു സുക്കോത്തിലേക്ക് യാത്ര പുഅറപ്പെട്ട യിസ്രായേല്‍ മക്കളുടെ എണ്ണം?
ഏകദേശം ആറുലക്ഷം പുരുഷന്മാര് (2:37)
4. യിസ്രായേല്‍ മക്കള്‍ മിസ്രായീമില്‍ കഴിച്ച പരദേശവാസം എത്രനാള്‍ ?
430 സംവത്സരം (2:40)
5. പെസഹയുടെ ചട്ടം ?
പുറപ്പാടു 2: 43-48
6. യിസ്രായേല്‍ മക്കളുടെ വീടുകളില്‍ സംഹാരകന്‍ വരാതിരിക്കാന്‍ ചെയ്തത് എന്ത് ?
പെസഹയ്ക്ക് അറുത്ത ആട്ടിന്‍കുട്ടിയുടെ രക്തം കറുമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും തേച്ചു. (2: 21-23)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
പുറപ്പാടു 9 , 10
മിസ്രിയീമ്യരുടെ മൃഗങ്ങള്‍ക്ക് വ്യാധിയുണ്ടായി അവയെല്ലാം ചത്തു.(9:3,6)
2. ദൈവം മിസ്രിയീമ്യരുടെ മേല്‍ വരുത്തിയ അഞ്ചാമത്തെ ബാധ ?
പരു (9: 9,10)
3. ഫറവോന്റെ മുന്നില്‍ മോശ ആദ്യമായി ചെയ്ത അത്ഭുതം ?
മോശയും അഹരോനും അടുപ്പിലെ വെണ്ണീര് വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശ അത് ആകാശത്തേക്ക് വിതറിയപ്പോള്‍ അതു മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവായ് തീര്‍ന്നു. (9:10)
4. ദൈവം മിസ്രിയീമ്യരുടെ മേല്‍ വരുത്തിയ ആറാമത്തെ ബാധ ?
ഇടിയും കല്മഴയും ( 9:23)
5.ഇടിയിലും കല്മഴയിലും നശിക്കാതിരുന്ന വിളകള്‍ ?
കോതമ്പും ചോളവും (9:32)
6. ദൈവം മിസ്രിയീമ്യരുടെ മേല്‍ വരുത്തിയ ഏഴാമത്തെ ബാധ ?
വെട്ടുക്കിളി (10:13)
7.പടിഞ്ഞാറന്‍ കാറ്റ് വെട്ടുക്കിളിയെ എടുത്ത് ഇട്ടുകളഞ്ജ്നത് എവിടെ ?
ചെങ്കടലില്‍ (10:19)
8. ദൈവം മിസ്രിയീമ്യരുടെ മേല്‍ വരുത്തിയ എട്ടാമത്തെ ബാധ ?
മൂന്നുദിവസത്തെ കൂരിരുട്ട് (10:22)
9. “എന്റെ മുഖം കാണുന്ന നാളില്‍ നീ മരിക്കും “ എന്ന് മോശയോട് പറഞ്ഞതാര് ? ഫറവോന് (10:28)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
Thursday, November 19, 2009
പുറപ്പാടു 8
അഹരോന് മിസ്രയീമിലെ വെള്ളങ്ങളില്മേല് കൈ നീട്ടിയപ്പോള്‍ തവള കയറി മിസ്രയിം ദേശത്തെ മൂടി. (8:6)
2. ഒന്നാമത്തെ ബാധ ?
തവള
3. മോശയും അഹരോനും ചെയ്ത നാലാമത്തെ അത്ഭുതം ?
അഹരോന് വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു. അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്മേലും പേന്‍ ആയ്തീര്‍ന്നു (8:17)
4. രണ്ടാമത്തെ ബാധ ?
പേന്‍
5. ഫറവോന്റെ മന്ത്രവാദികള്‍ക്ക് മന്ത്രവാദത്താല്‍ (ആദ്യമായി) കഴിയാതിരുന്നത് എന്ത് ? നിലത്തിലെ പൊടിയില്‍ നിന്ന് പേന്‍ ഉളവാക്കല്‍ (8:18)
6. ‘ദൈവത്തിന്റെ വിരല്‍ ‘ എന്ന് ഫറവോന്റെ മന്ത്രവാദികള്‍ വിശേഷിപ്പിച്ചത് എന്തിനെ ?
പേന്‍ ബാധയെ (8:18,19)
7. മൂന്നാമത്തെ ബാധ ?
നായീച്ച (8:24)
8. യിസ്രായേല്‍ ജനം പാര്‍ക്കുന്ന സ്ഥലം ?
ഗോശെന്‍ (8:22)
9. ഭൂമിയില്‍ താന്‍ തന്നെ യഹോവ എന്ന് ഫറവോന് അറിയേണ്ടതിനു യഹോവ ചെയ്തത് എന്ത് ?
യഹോവയുടെ ജനം പാര്‍ക്കുന്ന ഗോശെന്‍ ദേശത്തു നായീച്ച വരാതെ വേര്‍തിരിച്ചു (8:22)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
പുറപ്പാടു 5 , 6 , 7
പുറപ്പാടു 3 , 4
Friday, November 13, 2009
പുറപ്പാടു 1 , 2
Thursday, November 12, 2009
ഉല്പത്തി 46, 47, 48, 49, 50
ബേര്‍-ശേബ (46:1)
2. മിസ്രായേമില്‍ വന്നവരായ യാക്കോബിന്റെ കുടുംബത്തിലെ അംഗസംഖ്യ ?
70 (46:27)
3. യോസഫ് അപ്പനായ യിസ്രായേലിനെ എതിരേറ്റ സ്ഥലം ?
ഗോശെന്‍ (46:29)
4. ഫറവോനെ അനുഗ്രഹിച്ചവന് ?
യാക്കോബ് (47:8,10)
5. യാക്കോബ് മിസ്രായീമില്‍ എത്തുമ്പോള്‍ അവന്റെ പ്രായം ?
130 സംവത്സരം (47:9)
6. യാക്കോബിന്റെ ആയുഷ്ക്കാലം ?
147 സംവത്സരം (47:28)
7. യാക്കോബ് വലങ്കൈകൊണ്ട് അനുഗ്രഹിച്ച യോസഫിന്റെ മകന് ?
എഫ്രയിം (48:17)
8. ഭാവികാലത്ത് സംഭവിപ്പാനുള്ളത് യാക്കോബിന്റെ പുത്രന്മാരെ അറിയിച്ചതാര് ?
യാക്കോബ് (49:1)
9. മരണശേഷം സുഗന്ധവര്‍ഗ്ഗം ഇടാന്‍ വെണ്ടിവരുന്ന സമയം ?
40 ദിവസം (50:2)
10. മിസ്രയീമ്യര്‍ എത്ര ദിവസമാണ് യാക്കോബിന് വിലാപം കഴിച്ചത് ?
70 (50:3)
11. മിസ്രയീമ്യരുടെ മഹാവിലാപം എന്ന് കനാന്യര്‍ പറഞ്ഞ വിലാപം ?
യാക്കോവിനുവേണ്ടി ഗോരെന്-ആതാദില് നടത്തിയ ഏഴുദിവസത്തെ വിലാപം (50:10-11)
12. യാക്കോബിനെ അടക്കിയ സ്ഥലം ?
മക്പേലയെന്ന നിലത്തിലെ ഗുഹയില്‍ (50:13)
13. യോസഫിന്റെ ആയുഷ്ക്കാലം ?
110 സംവത്സരം
14. മരണസമയത്ത് യോസഫ് യിസ്രായേല്‍ മക്കളെകൊണ്ട് ചെയ്യിച്ച സത്യം ?
ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോല്‍ നിങ്ങള്‍ എന്റെ അസ്ഥികളെ ഇവിടെനിന്നു (മിസ്രായേമില്‍ നിന്നു) കൊണ്ടുപോകണം (50:25)
.ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
ഉല്പത്തി 41, 42, 43, 44, 45
സാപ്നത്ത് പനേഹ് (41: 45)
2. യോസഫിന്റെ ഭാര്യ ?
ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസനത്ത് (41:45)
3. യോസഫിന്റെ മക്കള്‍ ?
മനശ്ശെ , എഫ്രയിം (41:51,52)
4. ധാന്യം വാങ്ങാന്‍ കനാന്‍ ദേശത്തുനിന്നു വന്ന തന്റെ സഹോദരില്‍ ആരെയാണ് യോസഫ് ബന്ധിച്ചത് ?
ശിമെയോനെ ( 42:24)
5. അനുജനെക്കണ്ട് മനസ്സു ഉരുകി കരയേണ്ടതിന് സ്ഥലം അന്വേഷിച്ചവന് ?
യോസഫ് (43:40)
6. തന്റെ പാനപാത്രം ആരുടെ ധാന്യച്ചാക്കില് വെക്കാന്‍ ആണ് യോസഫ് ഗൃഹവിചാരകന് നിര്‍ദ്ദേശം കൊടുത്തത് ?
ബെന്യാമിന്റെ (44:2)
7. സഹോദരര്‍ കനാന്‍ ദേശത്തേക്ക് തിരിച്ചുപോകുമ്പോള്‍ യോസഫ് ബെന്യാമിന് നല്‍കിയത് എന്തെല്ലാം ?
മുന്നൂറ് വെള്ളിക്കാശും അഞ്ച് വസ്ത്രങ്ങളും (45:22)
.ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
ഉല്പത്തി 38, 39, 40
ഉല്പത്തി 38:8
2. ആദ്യത്തെ ദേവര വിവാഹം ?
യെഹൂദായുടെ മൂത്തമകന്റെ (ഏര് ) മരണശേഷം ഭാര്യയായ താമാറിനെ ഏറിന്റെ അനുജനായ ഓനാന്‍ ദേവര ധര്‍മ്മം അനുഷ്ഠിച്ചു. (38:8)
3. മരുമകളെ തിരിച്ചറിയാതെ വേശ്യ എന്ന് നിരൂപിച്ച് അവളുടെ അടുക്കല്‍ ചെന്നവന് ?
യെഹൂദ (38:15-16)
4. അമ്മായപ്പനാല് ഗര്‍ഭം ധരിച്ച് പ്രസവിച്ചവള്‍ ?
താമാര്‍ (38:25)
5. താമാറിന്റെ മക്കള്‍ ?
പേരെസ്സ് , സേരഹ് (38:30)
6. ആദ്യത്തെ സ്വപ്ന വ്യാഖ്യാനി ?
യോസഫ് (40:8,12)
.
ഉല്പത്തി 36, 37
ഏശാവ് (36:43)
2. യിസഹാക് പരദേശിയായി പാര്‍ത്ത സ്ഥലം ?
കനാന്‍ ദേശം (37:1)
3. താന്‍ കണ്ട സ്വപ്നം സഹോദരന്മാരെ അറിയച്ചതുകൊണ്ട് സഹോദരന്മാരാല് പകെച്ചവന് ?
യോസഫ് (37:26)
4. ഇരുപതുവെള്ളിക്കാശിനു സഹോദരന്മാരാല് വില്ക്കപെട്ടവന് ?
യോസഫ് (37:28)
5. യോസഫിനെ കൊല്ലുന്നതില്‍ നിന്ന് സഹോദരന്മാരെ വിലക്കിയവന് ?
രൂബെന്‍ (37:22)
6. യോസഫിനെ യിശ്മായേല്യര്‍ക്കു വില്‍ക്കാം എന്ന് നിര്‍ദ്ദേശിച്ചവന്‍ ?
യെഹൂദാ (37:27)
7. മിദ്യാനര്‍ (യിശ്മായേല്യര്‍) യോസഫിനെ വിറ്റതാര്‍ക്ക് ?
ഫറവോന്റെ അകമ്പടിനായകനായ പോത്തിഫറിനു (37:26)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
Saturday, November 7, 2009
ഉല്പത്തി 35

8. യിസഹാക്കിന്റെ ആയുസ് ? 180 സംവത്സരം (35:28)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
ഉല്പത്തി 31, 32, 33, 34
2. അപ്പന്റെ ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചവള്‍ ? റാഹേല്‍ (31:19)
3. ദൈവത്തിന്റെ ദൂതന്മാര് യാക്കോബിന് എതിരെ വന്ന സ്ഥലം ? മഹനയിം (32:2)
4. യാക്കോബിന്റെ പേര് യിസ്രായേല്‍ എന്നാക്കിയതാര് ? ദൈവം (32:28, 35:10)
5. യാക്കോബ് യിസ്രായേല്‍ എന്ന് വിളിക്കപ്പെടുവാന്‍ കാരണം ?
ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ച് ജയിച്ചതുകൊണ്ട് (32:28)
6. ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും ജീവഹാനി വരാത്തവന് ? യാക്കോബ് (32:30)
7. യാക്കോബ് ദൈവവുമായി മല്ലുപിടിച്ച സ്ഥലം ? പെനിയേല്‍ (32:30)
8. ഏശാവിന്റെ വാസസ്ഥലം ? ഏദോം നാടായ സേയിര്‍ (32:3, 33:14)
9. ലേയ യാക്കോബിന് പ്രസവിച്ച മകളായ ദീനായെ പിടിച്ചുകൊണ്ടുപോയി അരുതാത്ത കാര്യം ചെയ്തവന് ?
ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം (34:2)
10. ഹമോരിന്റെ പട്ടണത്തിലെ ആണിനെയൊക്കയും കൊന്നുകളഞ്ഞതാര് ?
ദീനയുടെ സഹോദരന്മാരായ ശിമെയോനും ലേവിയും (34:25)
.
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
Friday, November 6, 2009
ഉല്പത്തി 30
1. റാഹേലിന്റെ ദാസി ബില്‍ഹ യാക്കോബിന് പ്രസവിച്ച മക്കള്‍ ? ദാന്‍ , നഫ്താലി (30:7,8)
2. ലേയയുടെ ദാസി സില്പ യാക്കോബിന് പ്രസവിച്ച മക്കള്‍ ? ഗാദ് , ആശേര്‍ (30: 11,14)
3. മകന്റെ ദൂദായിപ്പഴം കൊണ്ട് ഭര്‍ത്താവിനെ കൂലിക്ക് വാങ്ങിയവള്‍ ? ലേയ (30: 16 (14-17)
4. ലേയയുടെ അഞ്ചാമത്തെയും ആറാമത്തെയും പുത്രന്മാര് ?
യിസ്സാഖാര്‍ (30:18) , സെബൂലൂന് (30:20)
5. ലേയ പ്രസവിച്ച യാക്കോബിന്റെ മകള്‍ ? ദീന (30:21)
6. റാഹേല്‍ പ്രസവിച്ച മകന് ? യോസഫ് (30:24)
.
ഉല്പത്തി 27, 28, 29
2. യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയും ആയവള് ? മഹലത്തി (28:9)
3. ഏശാവന്റെ മൂന്നാമത്തെ ഭാര്യ ? മഹലത്തി (28:9)
4. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തോളം എത്തുന്ന കോവണി യാക്കോബ് സ്വപ്നം കണ്ട സ്ഥലം ?
ബേഥേല്‍ (28:18)
5. സ്വര്‍ഗ്ഗത്തിന്റെ വാതില്‍ ? ബേഥേല്‍ (28:17)
6. ബേഥേലിന്റെ പഴയ പേര് ? ലൂസ് (28:19)
7. ലാബാന്റെ പുത്രിമാര്‍ ? ലേയ , റാഹേല്‍ (29:16)
8. ലെയയുടെ ദാസി ? സില്പ (29:24)
9. റാഹേലിന്റെ ദാസി ? ബില്‍ഹ (29:30)
10. യാക്കോബിന്റെ ആദ്യപുത്രന് ? രൂബേന്‍ (29:32)
11. ലേയയുടെ പുത്രന്മാര് ? രൂബേന്‍ , ശിമെയോന് , ലേവി , യെഹൂദാ (29:32-35)
12. റാഹേലിനുവേണ്ടി എത്ര വര്‍ഷമാണ് യാക്കോബ് ലാബാനെ സേവിച്ചത് ?
14 സംവത്സരം (29:20,27)
.
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
ഉല്പത്തി 24, 25, 26
മൊസൊപ്പൊത്താമ്യയില് നാഹോരിന്റെ പട്ടണം (24:10)
2. മെഥുവേലിന്റെ മകള്‍ ? റിബെക്കാ (25:15)
3. റിബെക്കെയുടെ സഹോദരന് ? ലാബാന്‍ (24:29)
4. അബ്രാഹാമിന്റെ രണ്ടാമത്തെ ഭാര്യ ? കെതൂറാ (25:1)
5. അബ്രാഹാമിന്റെ ആയുഷ്ക്കാലം ? 175 സംവത്സരം (25:7)
6. അബ്രാഹാമിനെ അടക്കം ചെയ്ത സ്ഥലം ?
മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രൊനെന്ന ഹിത്യന്റെ നിലത്തു മക്പേലാഗുഹയില് (25:9)
7. യിസ്മായേലിന്റെ ആയുഷ്ക്കാലം ? 137 സംവത്സരം (25: 17)
8. യിസഹാക്കിന്റെ വിവാഹ പ്രായം ? 40 വയസ് (25:20)
9. ഏശാവും യാക്കോബും ജനീക്കുമ്പോള് യിസഹാക്കിന്റെ പ്രായം ? 60 വയസ് (25:26)
10. യിസഹാക്കിന്റെ മക്കള്‍ ? ഏശാവ് , യാക്കോബ്
ഏശാവ് :: വേട്ടയില്‍ സമര്‍ത്ഥനും വനസഞ്ചാരിയും
യാക്കോബ് :: സാധുശീലനും കൂടാരവാസിയും (25:27)
11. ഏദോം (ചുവന്നവന്) എന്ന പേരായവന്‍ ? ഏശാവ് (25:30)
12. ജ്യേഷ്ഠാവകാശം വിറ്റവന് ? ഏശാവ് ? (25 :33)
13. യിസഹാക് യാഗപീഠം പണിത സ്ഥലം ? ബേര്‍-ശേബ (26 :25,23)
14. ഏശാവിന്റെ ഭാര്യമാര്‍ ? യെഹൂദീത്തി , ബാസമത്തി (26:34)
.
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
ഉല്പത്തി 22, 23
മോരിയാ ദേശം (22:2,3)
2. യിസഹാക്കിനു പകരം ആട്ടുകൊറ്റനെ ബലികഴിച്ച(ഹോമയാഗം) സ്ഥലത്തിനു അബ്രാഹാം ഇട്ട പേരെന്ത് ? യഹോവ -യിരേ (22:14)
3. സാറായുടെ ആയുഷ്ക്കാലം ? 127 സംവത്സരം (23:1)
4. സാറാ മരിച്ച സ്ഥലം ? കനാന്‍ ദേശത്തു ഹെബ്രോന്‍ എന്ന കിര്യ്യത്തര്ബ്ബ (23:2)
5. സാറായെ അടക്കിയ സ്ഥലം ?
കനാന്‍ ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയില്‍ (23:20)
6. സാറായെ അടക്കിയ സ്ഥലത്തിന്റെ ഉടമസ്ഥന് ? / ആരുടെ കൈയ്യില്‍ നിന്നാണ് സാറായെ അടക്കാനുള്ള സ്ഥലം അബ്രാഹാം വാങ്ങിയത് ?
സോഹരിന്റെ മകനായ എഫ്രോനോടു (23:8)
ഉല്പത്തി 21
1. സാറാ അബ്രഹാമിനു പ്രസവിച്ച മകന് ? യിസഹാക് (21:3)
2. യിസഹാക് ജനിക്കുമ്പോള്‍ അബ്രഹാമിന്റെ പ്രായം ? 100 വയസ് (21:5)
3. ഹാഗാര്‍ യിശ്,ആയേലിനേയും കൊണ്ട് പുറപ്പെട്ട് പോയത് എവിടേക്ക് ?
ബേര്‍-ശേബ മരുഭൂമിയിലേക്ക് (21:14)
4. യിശ്മായേല്‍ മുതിര്‍ന്ന് വില്ലാളിയായി തീര്‍ന്ന ശേഷം പാര്‍ത്ത സ്ഥലം ? പാരാന്‍ മരുഭൂമി
5. അബീമേലെക്കിന്റെ സേനാപതി ? പീക്കോല്‍ (21:22)
6. അബ്രഹാമും അബീമേലെകും ഉടമ്പടി ചെയ്ത സ്ഥലം ? ബേര്‍ - ശേബ (21:31)
7. അബ്രാഹാം ബേര്‍ - ശേബയില് നട്ട വൃക്ഷം ? പിചുല വൃക്ഷം (21:33)