Saturday, July 4, 2009

ഉല്പത്തി 1


വിശുദ്ധ വേദപുസ്തകത്തിലെ ആദ്യ പുസ്തകമാണ് . ഉല്പത്തി പുസ്തകം എഴുതിയത് മോശയാണന്ന് വിശ്വസിക്കുന്നു. വിശുദ്ധ വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ചുപുസ്തകങ്ങള്‍ (ഉല്പത്തി, പുറപ്പാട്, ലേവ്യ,സംഖ്യ , ആവര്‍ത്തനം) എഴുതിയത് മോശയാണന്നാണ് വേദപണ്ഡിതമാര്‍ പറയുന്നത്. ഈ പുസ്തകങ്ങളെ പഞ്ചഗ്രന്ഥങ്ങള്‍ എന്ന് പറയുന്നു. ഉല്പത്തി പുസ്തകത്തില്‍ ആകെ അമ്പത് അദ്ധ്യായങ്ങള്‍ ഉണ്ട് . സൃഷ്ടിയുടെ ആരംഭം മുതല്‍ യോസഫിന്റെ മരണം വരെയാണ് ഉല്പത്തി പുസ്തകത്തില്‍ പ്രതിപാദിക്കുന്നത് .


ഉല്പത്തി 1 :
സൃഷ്ടിയുടെ വിശദരൂപമാണ് ഒന്നാം അദ്ധ്യായത്തില്‍ പറയുന്നത് . ഒന്നാം ദിവസം മുതല്‍ ആറാം ദിവസം വരെയുള്ള സൃഷ്ടി വിശദീകരണം ആണ് ഈ അദ്ധ്യായത്തിലുള്ളത് . മനുഷ്യന്‍ ഒഴികയുള്ള മറ്റ് സൃഷ്ടികളെവാക്കുകൊണ്ട് (ഉണ്ടാകട്ടെ, ഉളവാകട്ടെ) സൃഷ്ടിച്ചപ്പോള്‍ മനുഷ്യനെ ദൈവം സ്വന്തം സ്വരൂപത്തില്‍ നിലത്തെ പൊടികൊണ്ട് നിര്‍മ്മിച്ച് ജീവശ്വാസം ഊതി ജീവനുള്ളത്താക്കി തീര്‍ത്തു.

1 . ആദ്യം ദൈവം സൃഷ്ടിച്ചെതെന്ത് ? 
ആകാശവും ഭൂമിയും (1 :1) 

2.നല്ലത് എന്ന് ദൈവം കണ്ട ആദ്യ സൃഷ്ടി ? 
വെളിച്ചം (1:4)

3.  ദൈവം വെളിച്ചത്തിന് നല്‍കിയ പേര് ?
  പകല്‍ (1:5)

4.  ഇരുളിന് ദൈവം നല്‍കിയ പേര് ? 
രാത്രി ( 1:5) 


5.വിതാനത്തിന് നല്‍കിയ പേര്? 
ആകാശം (1:8)

6.  ഉണങ്ങിയ നിലത്തിന് ദൈവം നല്‍കിയ പേര്? 
ഭൂമി (1:10)

7. വെള്ളത്തിന്റെ കൂട്ടത്തിന് ദൈവം നല്‍കിയ പേര്? 
സമുദ്രം (1:10)

8. പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ ദൈവം സൃഷ്ടിച്ചതെന്ത്?
ആകാശവിതാനത്തിലെ വെളിച്ചങ്ങള്‍ (1:14)

9. അടയാളങ്ങളായും , കാലം , ദിവസം , സ,വത്സരം എന്നിവ തിരിച്ചറിവാനായും ദൈവം സൃഷ്ടിച്ചതെന്ത്?
  ആകാശവിതാനത്തിലെ വെളിച്ചങ്ങള്‍ (1:14)

10. ദൈവം സ്വന്തം സ്വരൂപത്തില്‍ സൃഷ്ടിച്ച സൃഷ്ടി ? 
മനുഷ്യന്‍ (1:27)

:: സൃഷ്ടി ::
ഒന്നാം ദിവസം : ആകാ‍ശവും ഭൂമിയും; വെളിച്ചവും ഇരുളും (പകലും രാത്രിയും)
രണ്ടാം ദിവസം : വിതാനം(ആകാശം)
മൂന്നാം ദിവസം :ഉണങ്ങിയ നിലവും വെള്ളത്തിന്റെ കൂട്ടവും (ഭൂമിയും സമുദ്രവും); പുല്ലും വിത്തുള്ള സസ്യങ്ങളും അതതു തരംവിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും .
നാലാം ദിവസം : ആകാശവിതാനത്തിലെ വെളിച്ചങ്ങള്‍, നക്ഷത്രങ്ങള്‍
അഞ്ചാം ദിവസം : ജലജന്തുക്കള്‍, പറവജാതി, വലിയ തിമിംഗലങ്ങള്‍
ആറാം ദിവസം : കന്നുകാലി, ഇഴജാതി, കാട്ടുമൃഗം, മനുഷ്യന്‍



ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

1 comment:

Unknown said...

Day : 3.
ഇന്ന് 2 ചോദ്യങ്ങൾ.

ചോദ്യം. 3
അവർ ദേശത്തെ വിളവ് അനുഭവിച്ചതിന്റെ പിറ്റേദിവസം .......... നിന്നുപോയി.

ചോദ്യം.4
ആദ്യം അന്ത്യൊക്യയിൽ വച്ചു ശിഷ്യന്മാർക്ക് .......... എന്ന് പേർ ഉണ്ടായി.