Sunday, August 14, 2011

2 രാജാക്കന്മാര്‍ 1 , 2 , 3 , 4 , 5

1. തന്റെ മാളികയുടെ കിളിവാതിലില്‍ കൂടി വീണു ദീനം പിടിച്ചവന്‍ ?
അഹസ്യാവു (1:1)

2. തന്റെ ദീനം മാറി സൌഖ്യം വരുമോ എന്ന് ചോദിച്ചറിയാന്‍ ശമര്‍‌യ്യ രാജാവായ അഹസ്യാവു തന്റെ ദൂതന്മാരെ അയച്ചത് എവിടേക്ക് ?
അക്രോനിലെ ദേവനായ ബാത്സെബൂബിനോട് (1:2)

3. ആകാശത്ത് നിന്ന് തീ ഇറങ്ങി ദഹിപ്പിച്ച് കളഞ്ഞവരെത്രെ ?
102 പേര്‍ (1:10,12)

4. അഹസ്യാവിന്റെ മരണം പ്രവചിച്ചതാര് ?
ഏലിയാവ് (1:17)

5. അഹസ്യാവിന് പകരം രാജാവയതാര് ?
യെഹോരാം (1:17)

6. യോര്‍ദ്ദാനെ അടിച്ച് തന്റെ പുതപ്പുകൊണ്ട് വിഭജിച്ചവന്‍?
ഏലിയാവ് (2:8)

7. സംസാരിച്ചു കൊണ്ട് നടക്കുമ്പോള്‍ ഏലിയാവിനേയും ഏലിശയേയും വേര്‍പിരിച്ചതെന്ത് ?
അഗ്നിരഥവും അഗ്ന്യശ്വങ്ങളും (2:11)

8. ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറിയവന്‍ ?
ഏലിയാവ് (2:11)

9. യോര്‍ദ്ദാനിലെ വെള്ളത്തെ പുതപ്പുകൊണ്ട് അടിച്ച് വേര്‍പിരിച്ചവര്‍ ?
ഏലിയാവ് (2:8) , ഏലിശ (2:14)

10. ചീത്ത വെള്ളത്തെ നീരുറവയില്‍ ഉപ്പിട്ട് പഥ്യമാക്കിയവന്‍ ?
ഏലിശ (2:21)

11. മൊട്ടത്തലയാ കയറി വാ; മൊട്ടത്തലയാ കയറി വാ എന്ന് ഏലിശയെ പരിഹസിച്ച എത്രപേരെയാണ് കാട്ടില്‍ നിന്ന് ഇറങ്ങിവന്ന രണ്ട് പെണ്‍‌കരടികള്‍ കീറിക്കളഞ്ഞത് ?
നാല്പത്തിരണ്ട് ബാലന്മാരെ (2:24)

12. മോവാബു രാജാവായ മേശെക്ക് യിസ്രായേല്‍ രാജാവുബു കൊടുത്തു വന്ന സമ്മാനം എന്ത് ?
ഒരു ലക്ഷം കുഞ്ഞാടുകളുടേയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടേയും രോമം (3:4)

13. യിസ്രായേല്‍ രാജാവു ആരെ കൂട്ടിക്കോണ്ടാണ് മോവാബ്യരോട് യുദ്ധം ചെയ്യാന്‍ പോയത് ?
യെഹൂദാ രാജാവിനേയും എദോം രാജാവിനേയും (3:9)

14. വീണക്കാരന്‍ വായിക്കുമ്പോള്‍ യഹോവയുടെ കൈ അവന്റെ‌മേല്‍ വന്നു. അവന്‍ യഹോവയുടെ അരുളപ്പാടു യിസ്രായേല്‍, യെഹൂദാ , എദോം രാജാക്കന്മാര്‍ക്ക് നല്‍കി. ആരുടെ‌മേല്‍ ആണ് യഹോവയുടെ കൈ വന്നത് ?
ഏലിശയുടെ (3:15)

15. സൂര്യന്‍ വെള്ളത്തിന്മേല്‍ ഉദിച്ചിട്ടു തങ്ങള്‍ഊടെ നേരെയുള്ള വെള്ളം രക്തം പോലെ ചുവപ്പായി തോന്നിയതാര്‍ക്ക് ?
മോവാബ്യര്‍ക്ക് (3:22)

16. തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ച് മതിലിന്മേല്‍ ദഹനയാഗം കഴിച്ചതാര് ?
മോവാബ് രാജാവ് (3:27)

17. ഏലിശയ്ക്ക് താമസിക്കാന്‍ ശൂനേമില്‍ മാളികമുറി പണിത് നല്‍കിയതാര് ?
ധനികയായ ഒരു ശൂനേക്കാരത്തി സ്ത്രി (3:8,10)

18. ഏലിശയുടെ ബാല്യക്കാരന്‍ ?
ഗേഹസി (4:12)

19. ഏലിശ മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിച്ചതാരെ ?
ശൂനേംകാരത്തിയുടെ മകനെ (4:20-41)

20. ഇരുപതു യവത്തപ്പവും മലരും 100 പേര്‍ക്ക് നല്‍കി ശേഷിപ്പിച്ചതാര് ?
ഏലിശ (4: 42-44)

21. അരാം രാജാവിന്റെ സേനാപതി ?
നയമാന്‍ (5:1)

22. പരാക്രമശാലിയെങ്കിലും കുഷ്ഠ്‌രോഗിയായ സേനാപതി ?
നയമാന്‍ (5:1)

23. യിസ്രായേല്‍ ദേശത്തിലെ എല്ലാം വെള്ളങ്ങളേക്കാളും നല്ലതായ ദമ്മേശെക്കീലെ നദികള്‍ ?
അബാനയും പര്‍‌പ്പരും (5:12)

24. ഏലിശയുടെ നിര്‍ദ്ദേശപ്രകാരം യോര്‍ദ്ദാനില്‍ ഏഴു പ്രാവിശ്യം മുങ്ങിയപ്പോള്‍ കുഷ്‌ഠരോഗം മാറിയതാരുടെ ?
നയമാന്റെ (5:14)

25. വ്യാജം കാണിച്ചതുകൊണ്ട് നയമാന്റെ കുഷ്ഠം പിടിച്ചതാര്‍ക്ക് ?
ഗേഹസിക്കും അവന്റെ സന്തതികള്‍ക്കും (5:27)

No comments: