Saturday, June 30, 2012

1ദിനവൃത്താന്തം 11-15

1. ദാവീദിന്റെ നഗരം?
സീയോൻ കോട്ട (11:7,5)

2.യെരുശലേമിന്റെ മറ്റൊരു പേര്?
യെബൂസ്(11:4)

3. യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം അബീനാദാബിന്റെ വീട്ടിൽ നിന്നു കൊണ്ടു വന്നപ്പോൾ വണ്ടി തെളിച്ചത് ആര്?
ഉസ്സയും ,അഹ്യോവും (13:8)

4. ദൈവത്തിന്റെ പെട്ടകം പിടിക്കാനായി കൈ നീട്ടുകകൊണ്ട് മരിച്ചതാര്?
ഉസ്സ(13:10)

5. ഉസ്സ മരിച്ച സ്ഥലത്തിന് ദാവീദ് നൽകിയ പേര്?
പേരസ്സ്-ഉസ്സ (13:11)

6.ദൈവത്തിന്റെ പെട്ടകം തന്റെ അടുക്കലേക്ക് കൊണ്ടൂവരാതെ എവിടേക്കാണ് ദാവീദ് കൊണ്ടൂപോയത്?
ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിലേക്ക്(13:13)

7.വെള്ളച്ചാട്ടം പോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കൈയ്യാൽ തകർത്തു കളഞ്ഞു എന്നു പറഞ്ഞ് ഫെലിസ്ത്യരെ തോൽപ്പിച്ച സ്ഥലത്തിനു ദാവീദ് നൽകിയ പേരെന്ത്?
ബാൽ-പെരാസീം (14:11)

8. ഏത് വൃക്ഷന്ങളുടെ അഗ്രഹന്ങളിലൂടെ അണിയണിയായി നടക്കുന്ന ശബ്ദ്ദം കേട്ടാൽ പടക്കു പുറപ്പെടാൻ ആണ് ദൈവം ദാവീദിനോട് പറഞ്ഞത്?
ബാഖാ വൃക്ഷന്ങളുടെ (14:15)

9. യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽ നിന്ന് ദാവീദിന്റെ അടുക്കലേക്ക് കൊണ്ടുവന്നപ്പോൾ പെട്ടകം വഹിക്കുന്നതിന് മേൽവിചാരകൻ ആയിരുന്നതാര്?
ലേവ്യരിൽ പ്രധാനിയായ കെനത്യാവു (15:22)

10. ദാവീദ് രാജാവ് നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചതാര്?
ശൗലിന്റെ മകളായ മീഖൾ(15:29)

No comments: