Monday, July 9, 2012

2ദിനവൃത്താന്തം 11 , 12


1.യിസ്രായിലിനോട് യുദ്ധം ചെയ്യാൻ ഒരുങിയ രെഹബെയാമിനെ തടയാൻ യഹോവയുടെ അരുളപ്പാട് ഉണ്ടായത് ആർക്ക്?
ദൈവപുരുഷനായ ശെമയ്യാവിന് (11:2)

2.യെരോബെയാമിന്റെ രാജ്യമായ യിസ്രായേലിൽ നിന്ന് ലേവ്യർ തങ്ങളുടെ അവകാശങ്ങൾ വിട്ടൊഴിഞ്ഞ് യെഹൂദയിലേക്കും യെരുശലേമിലേക്കും വന്നത് എന്തു കൊണ്ട്?
യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൗരോഹിത്യത്തിൽ നിന്നു നീക്കിക്കളഞ്ഞു,താൻ ഉണ്ടാക്കിയ പൂജാഗിരികൾക്കും മേഷ വിഗ്രഹന്ങൾക്കും വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട് (11:14)

3. രെഹബെയാം തന്റെ സകല ഭാർയ്യമാരിലും വെപ്പാട്ടികളിലും വെച്ചു അധികം സ്നേഹിച്ചതാരെ?
അബ്‌ശാലോമിന്റെ മകളായ മയഖയെ (11:21)

4. രെഹബെയാം രാജാവാക്കാൻ ഭാവിച്ചതാരെ?
മയഖയുടെ മകനായ അബീയാവെ (11:22)

5,രെഹബെയാം രാജാവിന്റെ അഞ്ചാം ആണ്ടിൽ യെരുശലേമിനെ ആക്രമിക്കാൻ വന്ന മിസ്രയീം രാജാവ്?
ശീശക് (12:3)

6."നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ട് ഞാനും നിന്ങളെ ശീശക്കിന്റെ കൈയ്യിൽ ഏല്പിച്ചിരിക്കുന്നു"എന്ന് യഹോവ യിസ്രായേലിനോട് പറഞ്ഞത് ആര് മുഖാന്തരം ആണ്?
ശെമയ്യാ പ്രവാചകൻ മുഖാന്തരം (12:4)

7.യെരുശലേമിന്റെ നേരെ വന്നു യഹോവയുടേ ആലയത്തിലേയും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തുകൊണ്ട് പോയതാര്?
മിസ്രയീം രാജാവായ ശീശക് (12:9)

8. രെഹബെയാം യെരുശലേമിൽ വാണാതെത്രെ കാലം?
പതിനേഴു സംവത്സരം (12:13)

9. യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിനു യിസ്രായേലിന്റെ സകല ഗോത്രന്ങളിൽ നിന്നും തിരഞ്ഞെടുത്ത നഗരം?
യെരുശലേം (12:13)

10. രെഹബെയാമിന്റെ അമ്മ ?
അമ്മോന്യ സ്ത്രിയായ നയമാ(12:13)

11. രെഹബെയാമിന്റെ വൃത്താന്തങ്ങൾ എഴുതിയിരിക്കുന്നത് എവിടെ?
ശേമയ്യാ പ്രവാചകന്റെയും ഇദ്ദോ ദർശകന്റെയും വൃത്താന്തങ്ങളിൽ (12:15)

13. രെഹബെയാമിന്റെ മരണ ശേഷം രാജാവയതാര്?
അവന്റെ മകനായ അബീയാവു (12:6)


bible quiz malayalam , malayalam bible quiz , bible quiz , ബൈബിൾ ക്വിസ് മലയാളം , മലയാളം ബൈബിൾ , ബൈബിൾ ക്വിസ് 

No comments: