Thursday, July 5, 2012

2ദിനവൃത്താന്തം 6 , 7 , 8 , 9 , 10

1. ശലോമോന്റെ പ്രാർത്ഥന
      6:14-42

2. ദൈവാലയം പ്രതിഷ്ഠിച്ചപ്പോൾ ശലോമോൻ കഴിച്ച യാഗ വസ്തുക്കൾ?
ഇരുപതിനായിരം കാളയെയും ഒരു ലക്ഷത്തിരുപതിനായിരം ആടിനേയും(7:5)

3. ദൈവാലയത്തിൽ വന്ന് പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുന്ന നന്മകളെക്കുറിച്ച് യഹോവ പറഞ്ഞിരിക്കുന്നതെന്ത്?
7:12-16

4. തന്റെ ദൃഷ്ടിയും ഹൃദയവും എല്ലായ്പോഴും എവിടെ ഇരിക്കും എന്നാണ് യഹോവ ശലോമോനോട് പറഞ്ഞത്?
ദൈവാലയത്തിൽ (7:16)

5. ശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും പണിതത് എത്ര നാളുകൾ കൊണ്ടാണ്?
ഇരുപതു സംവത്സരം(8:1)

6.താൻ മണ്ഡപത്തിനു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ ശലോമോൻ യഹോവയ്ക്കു ഹോമയാഗങ്ങളെ അർപ്പിച്ചത് എന്നൊക്കെ?
ശബ്ബത്തു നാളുകളിലും, അമാവാസ്യകളിലും, ഉത്സവന്ങളിലും , പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ , വാരോത്സവത്തിൽ , കൂടാരങളുടെ ഉത്സവത്തിൽ (8:13)


7. കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിനു അവന്റെ അടുക്കൽ വന്നതാര് ?
ശേബാരാജ്ഞി(9:1)

8. ശേബാരാജ്ഞി ശലോമോന് നൽകിയ സമ്മാനം?
നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും(9:9)

9. ആനക്കൊമ്പുകൊണ്ട് വലിയ സിംഹാസനം ഉണ്ടാക്കി അത് തങ്കം കൊണ്ട് പൊതിഞ്ഞതാര്?
ശലോമോൻ(9:17)

10. ശലോമോന്റെ വൃത്താന്തന്ങൾ എഴുതിയിരിക്കുന്നത് എവിടേ?
നാഥാൻ പ്രവാചകന്റെ വൃത്താന്തത്തിലും , ശീലോത്യനായ അഹീയാവിന്റെ പ്രവാചകത്തിലും , നെബാത്തിന്റെ മകനായ യൊരോബെയാമിനെ പറ്റിയുള്ള ഇദ്ദോ ദർശകന്റെ ദർശനങ്ങളിലും (9:29)

11. ശലോമോൻ യരുശലേമിൽ രാജാവായിരുന്ന കാലം?
നാല്പതു സംവത്സരം(9:30)

12. ശലോമോനു പകരം രാജാവായതാര്?
അവന്റെ മകനായ രെഹബെയാം (9:31)

13. ശലോമോൻ രാജാവിന്റെ സന്നിധിയിൽ നിന്നു ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്നവൻ?
നെബാത്തിന്റെ മകനായ യൊരോബെയാം (10:2)

14. രെഹബെയാം രാജാവു ഊഴിയ വേലക്കു മേല്വിചാരകനാക്കിയ ആരയെയാണ് യിസ്രായേല്യർ കല്ലെറിഞ്ഞു കൊന്നത്?
ഹദോരാമിനെ(10:18)


bible quiz malayalam , malayalam bible quiz , bible quiz , ബൈബിൾ ക്വിസ് മലയാളം , മലയാളം ബൈബിൾ , ബൈബിൾ ക്വിസ്

No comments: